Thursday, June 19, 2008

മധുരമീ മലയാളം മറാത്തിയ്ക്കും


മലയാളം പഠിക്കാനുള്ള അതിയായ ആഗ്രഹം ഉള്ള മലയാളി അല്ലാത്ത ഒരു സുഹ്യത്ത് എന്റെ ഓഫിസിലുണ്ട്. അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള മലയാളമാണ് മുകളില്‍
കാണുന്നത്.രണ്ടു ദിവസമുമ്പ് അദ്ദേഹം എന്നോട് താന്‍ മലയാളം പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞപ്പോള്‍, ഞാനിത്രയും വിചാരിച്ചില്ല.
മലയാളിയായ് എന്നെ സ്വാധീനിക്കാന്‍ അദ്ദേഹം വെറുതേ ഭംഗിവാക്ക് പറയുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്. അവധി ദിവസം നീയെങ്ങനാണ് ചിലവഴിക്കുന്നത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ബ്ലോഗ് വായനയും ബ്ലോഗ് രചനയും ആയി നേരം കളയുമെന്ന് ഞാന്‍ പറഞ്ഞതുകാരണം,ബ്ലോഗിങ്ങിനെ പറ്റി
ഒരു ക്ലാസ് തന്നെ എടുക്കേണ്ടി വന്നു അദ്ദേഹത്തിനോട്. മഹാരാഷ്ട്ര സംസ്ഥാനക്കാരനായ അദ്ദേഹത്തിന് 3-4 ഇഗ്ലീഷ് ബ്ലോഗ് കാണിച്ച് കൊടുക്കുകയും കൂടി ചെയ്തപ്പൊല്‍ അദ്ദേഹം ഉത്സാഹഭരിതനായി. പിന്നെ എന്റെ സ്വന്തം മലയാളം ബ്ലോഗ്
കാണിച്ചപ്പോള്‍ അതിലെ ചില വാക്കുകള്‍ അക്ഷരങ്ങള്‍ ഉച്ചരിച്ചതിനു ശേഷം വായിക്കുന്നത് കണ്ട് ഞാന്‍ ആശ്ചര്യപെട്ടുപോയി.
താന്‍ മലയാളം സ്വന്തമായി പഠിക്കാന്‍ തുടങ്ങിയിട്ട് 6-7 മാസത്തോളമായെന്ന വെളിപ്പെടുത്തല്‍കേട്ട് ഞാന്‍ ഞെട്ടി. ഇന്നലെ അദ്ദേഹം സ്വന്തമായി എഴുതി ഓഫീസില്‍ കൊണ്ടുവന്ന ഒരു പേപ്പറാണ് ഞാന്‍ മുകളില്‍ കാണിച്ചിരിക്കുന്നത്.
ഞാന്‍ തെറ്റു തിരുത്തണമെന്ന അപേക്ഷയുമായിട്ടായിരുന്നു ഇതെന്നെകാണിച്ചത്. ലഞ്ചു ടൈമില്‍ ഞാന്‍ എന്നെ കൊണ്ട് ആവും വിധം ഇതിലെ തെറ്റ് മനസിലാക്കികൊടുത്തു. അത് അദ്ദേഹം മനസിലാക്കുകയും ‘ഴ’, ‘ള’, ‘ണ’ , ന തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണവ്യത്യാസങ്ങള്‍ മനസിലാക്കാനായി എന്റെ ശബ്ദം മൊബയിലില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
അറബിയോ മറ്റു ഭാഷകളോ പഠിക്കാന്‍ തിരഞ്ഞെടുക്കാതെ മലയാളം തന്നെ പഠിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍
മലയാളികളും മലയാളസിനിമകളും പിന്നെ മലയാള സാഹിത്യത്തിനെ പറ്റിയുള്ള കേട്ടറിവും അദ്ദേഹത്തിനെ അത്രത്തോളം സ്വാധീനിച്ചുവെന്നാണ് പറഞ്ഞത്.
നിരവധിമലയാള വാക്കുകളുടെ ഇഗ്ലീഷ് അര്‍ത്ഥങ്ങള്‍ അദ്ദേഹം മനസിലാക്കി കഴിഞ്ഞുവെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഇതുവരെ കേരളം സന്ദര്‍ശിക്കാത്ത അദ്ദേഹത്തിന്റെ മലയാള ഭാഷയോടുള്ള സ്നേഹം ബൂലോകരെ അറിയിക്കണമെന്ന് തോന്നിയതിനാലാണിത് പോസ്റ്റുന്നത്.
മലയാള ഭാഷ ഹ്യദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിനെ സഹായിക്കുക എന്റെ ബാധ്യതയാണ്. മലയാളിയേയും മലയാളത്തെയും സ്നേഹിക്കുന്ന എന്റെ സുഹ്യത്തും സഹപ്രവര്‍ത്തകനുമായ ഷെല്‍ക്കേയെ മലയാള ഭാഷ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

13 comments:

കനല്‍ said...

മലയാളിയേയും മലയാളത്തെയും സ്നേഹിക്കുന്ന എന്റെ സുഹ്യത്തും സഹപ്രവര്‍ത്തകനുമായ ഷെല്‍ക്കേയെ മലയാള ഭാഷ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ശ്രീ said...

ആദ്യത്തെ ആശംസകള്‍ എന്റെ വക തന്നെ ആകട്ടെ അല്ലേ മാഷേ...

“ഷെല്‍‌ക്കേ, ഞങ്ങളുടെ മലയാള ഭാഷയേയും സംസ്കാരത്തേയും സ്നേഹിയ്ക്കുന്നതിനു നന്ദി. താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.”

നമ്മുടെ ബൂലോകത്തെ എല്ലാ സുഹൃത്തുക്കളുടേയും ആശംസകള്‍ അദ്ദേഹത്തെ അറിയിയ്ക്കുക.
:)

അപ്പു ആദ്യാക്ഷരി said...

മുസാ, ശ്രീ പറഞ്ഞാണ് ഇവിടെ എത്തിയത്.
അതിശയം, അതിശയം.

അദ്ദേഹത്തെ മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ ഒന്നു കാണിച്ചുകൊടുക്കൂ. അക്ഷരങ്ങളുടെ ഫോണിക് (ശബ്ദം) അനുസരിച്ചുള്ള മലയാളം ലിപിരൂപങ്ങള്‍ മനസ്സിലാക്കുവാന്‍ വരമൊഴി ഉപയോഗിച്ചാല്‍ പെട്ടന്നു മനസ്സിലാവും എന്ന് അനുഭവം. മലയാളം എഴുതാനറിയാത്ത ഒരാളെ പഠിപ്പിക്കുമ്പോഴാണ് ഇത് നമുക്ക് തന്നെ മനസ്സിലാവുക. കൂടുതല്‍ കോപ്ലിക്കേറ്റഡ് ആയ വാക്കുകള്‍ കാണിക്കാതെ വാക്കുകളില്‍ നിന്നു തുടങ്ങാം.

ആശംസകള്‍ ഒപ്പം സന്തോഷവും അദ്ദേഹത്തെ അറിയിക്കു. പറയാന്‍ പഠിച്ചിട്ട് എഴുതാന്‍പഠിക്കുന്നതാണ് നല്ലത്.

മാണിക്യം said...

മൂസ്സ വളരെ നല്ല പോസ്റ്റ്! ‘
ശരിക്കും മലയാളത്തിന്
“ഒരു മറൂനാടന്‍ മലയാളിയെ കിട്ടി”
എന്റെ സ്നേഹാന്വേഷണങ്ങള്‍
മലയാള മാമന് വണക്കം !

സഹയാത്രികന്‍ said...

ശ്രീ യാണ് എന്നേയും ഇവിടെ എത്തിച്ചത്...

മലയാളഭാഷ പഠിക്കാന്‍ ശ്രമിക്കുന്ന ശ്രീ. ഷെല്‍ക്കേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

ഒരു അന്യ ഭാഷക്കാരന്‍ മലയാളത്തേ സ്നേഹിക്കുന്നു... മലയാളം പഠിക്കാന്‍ താത്പര്യം കാണിക്കുന്നു... എന്നാല്‍ നമ്മുടെ നാട്ടുകാരോ... മക്കള്‍ക്ക് മലയാളം അറിയില്ല ഇംഗ്ലീഷ് ഫ്ലൂവന്റായി പറയും എന്നു പറയുന്നതി അഭിമാനം കൊള്ളുന്നു... ( എല്ലാവരും അങ്ങനെ എന്നു ഉദ്ദേശ്ശീച്ഛില്ല...ഇങ്ങനെ ഒന്നു രണ്ട് മാതപിതാക്കളെ അറിയുന്നതു കൊണ്ടാണ് പറഞ്ഞത്... വീട്ടില്‍ പോലും ഇംഗ്ലീഷാണത്രേ സംസാരിക്കുന്നത്)

Viswaprabha said...

‘ഷെല്‍ക്കേ’യോട് ഞങ്ങളുടെയെല്ലാം അന്വേഷണങ്ങള്‍ അറിയിക്കണേ!

ഒരു പക്ഷേ http://www.geocities.com/malatutor എന്ന ഈ സൈറ്റ് അദ്ദേഹത്തിനു് വളരെ ഉപകരിക്കും!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മലയാളഭാഷ പഠിക്കാന്‍ ശ്രമിക്കുന്ന ശ്രീ. ഷെല്‍ക്കേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...


അതോടൊപ്പംമലയാളത്തെ ഇഷ്ടപ്പെടുന്ന ആദ്ധേഹത്തിന് എന്റെ കൂപ്പുകൈ..

കുഞ്ഞന്‍ said...

കനന്‍ ഭായ്, ഷെല്‍ക്കേയോട് എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുക.

തീര്‍ച്ചയായും ഏതു ഭാഷ പഠിച്ചാലും അത് നല്ലത് തന്നെ.

ഓ.ടോ. കനല്‍ മാഷെ പോസ്റ്റില്‍ നിന്നും ഒന്ന് വ്യതിചലിക്കുന്നു, ക്ഷമിക്കുമല്ലൊ..

സഹന്‍ മാഷെ.. ഒരു അന്യ ഭാഷക്കാരന്‍ മലയാളത്തേ സ്നേഹിക്കുന്നു... മലയാളം പഠിക്കാന്‍ താത്പര്യം കാണിക്കുന്നു... ഈപ്പറഞ്ഞതിന്റെ പൊരുളിനോട് ഞാന്‍ യോജിക്കുന്നില്ല, കാരണം ഒരു അന്യ ഭാഷക്കാരന്‍ മലയാളം പഠിക്കുന്നു, സ്നേഹിക്കപ്പെടുന്നുവെന്നത് നമ്മളെ സംബന്ധിച്ച് അഭിമാനകരം തന്നെ, എന്നാല്‍ ആ വ്യക്തി അയാളുടെ മാതൃഭാഷയില്‍ കൂടുതല്‍ പ്രാവീണ്യം ഇല്ലാതെയൊ സഹ: സൂചിപ്പിച്ചതുപോലെ അയാളുടെ വീട്ടില്‍ വേറെ ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തി മലയാളം പഠിക്കാനും അതില്‍ പ്രാവീണ്യം നേടാന്‍ ശ്രമിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതില്‍ ശരികേടില്ലെ..?

അപ്പോള്‍ പറഞ്ഞുവന്നത് ഇംഗ്ലീഷ് കേരള നാട്ടില്‍ സംസാരിക്കുന്നു എന്നു പറയുന്നതില്‍ തെറ്റു കാണുന്നില്ല, ചിലപ്പോള്‍ അയാളുടെ പൂര്‍വ്വാശ്രമം (കുടും‌ബം മുഴുവന്‍ )വെളിനാട്ടിലാണ് ജീവിച്ചെതെങ്കില്‍, അവരുടെ കുട്ടികള്‍ അവിടെ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചു വളര്‍ന്നെതെങ്കില്‍, അവര്‍ക്ക് ആശയവിനിമയം നടത്തുന്നതിന് ഏതു ഭാഷയാണ് കൂടുതല്‍ എളുപ്പം എന്നു നോക്കിയല്ലെ അവര്‍ സംസാരിക്കൂ..സഹ പറയുന്നത് പൊങ്ങച്ചക്കാരെയാണെങ്കില്‍ ശരിയാണ്..അന്യ ദേശത്തു പോകാത്ത മലയാള വാധ്യാന്മാരുടെ വീട്ടീല്‍ ആശയവിനിമയം ചെയ്യുന്നത് പെങ്ങച്ച ഭാഷയിലാണെങ്കില്‍ (അത് ഏതുമാകട്ടെ) അവര്‍ പരിഹാസ കഥാപാത്രങ്ങള്‍ തന്നെയാണ്.

ഭാഷ ആശയവിനിമയം നടത്താനുള്ളതാണ്.. മലയാളം മാത്രമെ നാട്ടില്‍ സംസാരിക്കാവൂ എന്നു നമ്മള്‍ ശഠിക്കുന്നത് ശരിയല്ലെന്നാണ് എന്റെ വാദം..

എത്ര പേര്‍ക്കറിയാം സ്വുച്ച്, സ്റ്റൂള്‍, സ്പൂണ്‍, സൈക്കിള്‍, എന്നിങ്ങനെ നിത്യജീവിതതില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ത്ഥം..? കെ എസ് ആര്‍ ടീ സി എക്സ്പ്രസ്സ് ബസ്സിനെ ഹരിത വര്‍ണ്ണ ത്വരിത ഗമന ശകുടം എന്നു പറയുന്നവര്‍ എത്ര പേരുണ്ട്.. അങ്ങിനെ പറയുന്നവരാണ് നമ്മളെങ്കില്‍ തീര്‍ച്ചയായും മലയാള സംസ്ക്കാരത്തെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കാം.


ശ്രീയാണ് എന്നെ ഇവിടെ എത്തിച്ചത്. നന്ദി ശ്രീക്കുട്ടാ

കനല്‍ said...

@ശ്രീ
അഗ്രിഗേറ്ററുകള്‍ കാണിക്കാത്ത പോസ്റ്റ് ഒരുപാട് പേരുടെ ശ്രദ്ധയില്‍ പെടുത്തിയതിന് സ്പെഷ്യല്‍ നന്ദി
‌@ അപ്പു.
അപ്പു പറഞ്ഞ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താം. പറയാന്‍ പഠിച്ചിട്ട് എഴുതാന്‍ പഠിക്കാന്‍ ഞാന്‍ പറഞ്ഞതാണ് .പക്ഷെ നാമെല്ലാം അങ്ങനെയല്ലല്ലോ ഇഗ്ലീഷും ഹിന്ദിയുമൊക്കെ പഠിച്ചത് എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അതും ശരിയല്ലേ? നന്ദി(ലിങ്കുകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എളുപ്പമായേനെ)
@മാണിക്യം
കമന്റിനു നന്ദി
@സഹയാത്രികന്‍,
നന്ദി, താങ്കള്‍ പറഞ്ഞത് ശരിയാണ്
@വിശ്വപ്രഭ
ആ ലിങ്ക് ഞാന്‍ മെയില്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റ് വക നന്ദിയും അറിയിക്കുന്നു ഒപ്പം എന്റെയും
@മിന്നാമിനുങ്ങകള്‍
നന്ദി!
@കുഞ്ഞന്‍
മറാത്തി നല്ലതുപോലെ അറിയാവുന്ന ആള്‍ തന്നെയാണ് അദ്ദേഹവും.പിന്നെ ഇഗ്ലീഷ് സാഹിത്യത്തില്‍ നല്ല താല്‍പ്പര്യമുള്ളയാളാണ്. ഈ കാലഘട്ടത്തില്‍ ഇവിടെ കരാമയിലുള്ള ഒരു ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് ഉള്ളതാണ്(ഇത് എന്റെ ഫ്ലാറ്റിന് അല്പം അടുത്തതായ്തുകൊണ്ട് ലൈബ്രറിയില്‍ പോകേണ്ട ദിവസം വൈകിട്ട് എന്നെ ഫ്ലാറ്റിനടുത്ത് ഡ്രോപ് ചെയ്യാറുണ്ട്).അദ്ദേഹത്തെ നിരീക്ഷിച്ചതില്‍ നിന്നും വെറും പൊങ്ങച്ചത്തിനല്ല അദ്ദേഹം ഇതിന് കഠിനശ്രമം നടത്തുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ വാക്കുകള്‍ക്കും മലയാളം അറിഞ്ഞിരിക്കണമെന്ന് ശഠിക്കേണ്ടതുണ്ടോ. കേരളത്തിലെ സാധാരണ ജനതയോട് സാധാരണ മലയാളിയായി സംസാരിക്കാനും അത്യാവശ്യം പത്രങ്ങള്‍,വാരികകള്‍,ഇന്റര്‍നെറ്റ് മലയാളം വെബ് പേജുകള്‍ വായിക്കാനും തക്കവണ്ണമെങ്കിലും നാമെല്ലാം മലയാളം അറിയണ്ടതുണ്ടെന്നാണ് എന്റെ എളിയ അഭിപ്രായം.

ഹരിയണ്ണന്‍@Hariyannan said...

ഭാഷ ആരുടേയും കുത്തകയല്ല!
മാ‍തൃഭാഷ ‘പഠിച്ചുപോകുന്ന’താണ്;മറ്റുള്ളവ സ്വന്തം താല്പര്യമോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമോ ഒക്കെക്കൊണ്ടാവാം!

എങ്കിലും അങ്ങനെ അവനവന്റെ ജീവിതത്തില്‍ സ്വായത്തമാക്കുന്ന ഓരോ ഭാഷയും നിധിയാണ്!

ഷെല്‍ക്കേയുടെ നിധിതേടലിനും വെളിച്ചം കാട്ടുന്ന കനലിനും ആശംസകളുടെ ഓക്സിജന്‍!!

പിള്ളേച്ചന്‍ said...

ഞങ്ങളുടെ സ്ഥാപനത്തിലെ ഒരു പട്ടാണി ഒരിക്കല്‍ ഒന്നു മുതല്‍ നൂറുവരെ പച്ചമലയാളത്തില്‍ എണ്ണീ എന്നെ ഞെട്ടിച്ചതാണ്.ആ ഞെട്ടല്‍ ഇപ്പഴും മാറിയിട്ടില്ല

അനൂപ് കോതനല്ലൂര്‍

ഒരു സ്നേഹിതന്‍ said...

ഇന്നു മലയാളത്തെ മറക്കുന്ന മലയാളിയെ കൊഞ്ചനം കുത്തിയ ആ സുഹൃത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....

കൂടെ ഇതിവിടെ പോസ്ടിയ കനല്‍ സാറിനും ഒരായിരം ആശംസകള്‍....

സൂത്രന്‍..!! said...

മൂസാക്ക അയാൾ കൊള്ളാലൊ ?

അഭിന്ദനം അറിയിക്കണം............

മലയാളം ടൈപ്പ് ചെയ്യാന്‍?