Sunday, August 19, 2007

ജന്നി

നാലു കൊല്ലം മുമ്പാണ് സംഭവം നടക്കുന്നത്.
എന്റെ മാമന് എന്റെ അതേ പ്രായമുള്ള ഒരു മകനുണ്ട്. ഞാന്‍ ടാ സൂറേന്ന് വിളിക്കും. സുധീര്‍.
പത്താം ക്ലാസ് രണ്ട് കോല്ലം കൊണ്ട് പഠിച്ച് ജയിച്ചു കാണിച്ചവന്‍. മാമന്റെ പെട്ടെന്നുള്ള മരണം കുടുംബകാര്യങ്ങള്‍ അവന്റെ ചുമലിലാക്കി. മാമന്‍ നടത്തി പോന്നിരുന്ന ഒരു സര്‍ക്കാര്‍ കാര്യാലയം അവന്‍ ഏറ്റെടുക്കേണ്ടി വന്നു. മറ്റൊന്നുമല്ല ഒരു റേഷന്‍ കട.

ഈ കട അല്പം ദൂരെയാണ് . വീട്ടില്‍ നിന്നു 45 കി മി അകലെ.പാവങ്ങള്‍ , കൂടുതലും ഗിരിജനങ്ങള്‍ മാത്രം ഉള്ള നാട്ടിലാണ് ഈ കട.പോകുന്ന വഴി ഒരു 6-7 കി. മീ ഓളം ഉള്‍വനപ്രദേശം. മൂകമായ അന്തരീക്ഷം. പൊട്ടി പൊളിഞ്ഞ റോഡ്.വൈദ്യുതി എന്നു പറഞ്ഞാല്‍ എന്താണ് എന്ന് അവിടുത്തെ കുട്ടികള്‍ക്ക് കേട്ടറിവ് മാത്രം.

ഈ സംഭവം ഒരു ഓണക്കാലത്തായിരുന്നു. അവിട്ടം നാള്‍ .ഓണക്കാല കലാപരിപാടികള്‍ സംഘടിപ്പിച്ച് ഷൈന്‍ ചെയ്യാമെന്ന എന്റെ ആഗ്രഹത്തിനെ മങ്ങലേല്പിച്ചു കൊണ്ട് എനിക്ക് വീട്ടുകാര്‍ ഒരു നിയോഗം ഏല്പിച്ചു.സൂറിനെ സഹായിക്കുക.പല ചവിട്ടുനാടകങ്ങളും എന്റെ മാതാപിതാക്കളുടെ മുമ്പില്‍ ചിലവാകില്ല എന്നു മനസിലായപ്പോള്‍ ,ഒടുവില്‍ ഞാന്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തു.
സൂറിന്റെ കൂടെ കച്ചവടത്തില്‍ സഹായിക്കുക.ആളൊരു രസികനാണ്. തമാശകള്‍ നിസാരമായി വന്നുകൊണ്ടിരിക്കും.
അന്ന് കടയില്‍ തിരക്കൊഴിഞ്ഞപ്പോള്‍ 8മണി. നാളെ കച്ചവടമില്ല. പണം എണ്ണി നോക്കി 15000രുപയോളം. അപ്പോ പോകാം ഞാന്‍ തിരക്കു കൂട്ടി. ഉടനെ സൂറ്
“ഇന്നിനി പോകുന്നത് ശരിയല്ലാ. വനത്തിലൂടെ ഒറ്റയ്ക്ക് അതു ഇത്രയും രൂപയുമായി. ഇടയ്ക്കു
വച്ച് നമ്മൂടെ യമഹാ പണിമുടക്കിയാല്‍ .ആനയിറങ്ങുന്ന സ്ഥലമാ.”
ഇപ്പോള്‍ ഞാന്‍ ഞെട്ടി.
ഇല്ലാ എങ്കി നാളെ . പക്ഷെ എന്റെ ഓണാഘോഷ പരിപാടി ......... കാട്ടാന . ...........
ഒടുവില്‍ സൂറിന്റെ തീരുമാനത്തിനു വിട്ടു. കാട്ടു പ്രേതങ്ങളെ എങ്ങനേയും അഡ്ജസ്റ്റ് ചെയ്യാം.പക്ഷേ........കാട്ടാനകളുടെ മുന്നില്‍ എന്തു കാട്ടാനാ...
ആ ദിവസവും അവിടെ തങ്ങി. അതി രാവിലേ ഞങ്ങള്‍ യമഹാ പണിപ്പെട്ടു സ്റ്റാര്‍ട്ട് ചെയ്തു.മുന്നില്‍ ഞാനും പിന്നില്‍ ബാഗ് സുരക്ഷിതമായി പിടിച്ച് സൂറും. ഞങ്ങള്‍ വനത്തിലേക്കു പ്രവേശിച്ചു. സമയം 5 :30 എന്നാലും വനത്തിനുള്ളില്‍ അര്‍ദ്ധരാത്രിപോലെ .യമഹായുടെ ഹെഡ് ലയിറ്റ് നന്നായി പ്രകാശിക്കുന്നുണ്ട്. പക്ഷെ റോഡിന്റെ ഗുണം കൊണ്ട് 29- 30 ആണ് സ്പീഡ്. (ഊഹകണക്കാ) .
പുറകില്‍ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടതു പോലെ ....മഞ്ഞുപിടിച്ച റിയര്‍വ്യൂ മിറര്‍ ഒന്നും വ്യക്തമാവുന്നില്ല.
“ സൂറെ ആരാടാ നമ്മടെ പിറകില്‍”
“നോക്കട്ടടാ”
"ടാ ഒരു ജന്നി"
ഞാന്‍ ഞെട്ടി യമഹാ ഇരച്ചു ആക്സിലേറ്റര്‍ ഇനിയും മേലോട്ടില്ല.
എന്നാലും എന്തായിരിക്കും ഈ ജന്നി. കാട്ടിലെ ഏതെങ്കിലും കുഴപ്പകാരായ
ജീവികളുടെ വിളിപ്പേരാകും. ഭയം കൊണ്ട് ചോദിക്കാനും പറ്റുന്നില്ല.
ആ 6 കി. മീ എങ്ങനെ കഴിഞ്ഞുവെന്ന് എന്റെ യമഹാക്കറിയാം,ഞാന്‍ ഞാന്‍ ഇന്നേ വരെ ചോദിച്ചിട്ടില്ല.
അതാ അവിടെ ഒരു ചായക്കട കുറെ ആളുകള്‍ ...അവിടെ നിറുത്തിരണ്ടു ചായക്കു പറഞ്ഞിട്ട് ഞാന്‍ റോഡിലേക്ക് നോക്കി ഒരു മിനിബസ് വന്ന് യമഹായ്ക്കടുത്ത് പാര്‍ക്ക് ചെയ്യുന്നു. അതില്‍ നിന്നും കുറെ സുന്ദരന്മാരും രണ്ട് മൂന്നുസുന്ദരിമാരും ഇറങ്ങി.
ഞാനതിന്റെ മുകളിലെ ബോര്‍ഡ് വായിച്ചു.
ജനനി നാടകട്രൂപ്പ്.

6 comments:

SHAN ALPY said...

കൊള്ളാമല്ലോ മാഷെ അനുഭവം

ശ്രീ said...

കൊള്ളാമല്ലോ...
ഇനിയുമെഴുതൂ...
:)

Abdhul Vahab said...

എന്തായാലും പത്താം ക്ലാസ് രണ്ടു തവണ കൊണ്ട് സുധീര്‍ ജയിച്ചല്ലോ അതോ കനലിനു ഓര്‍മ തെറ്റിയതാണോ?

എന്തായാലും കൊള്ളാം നന്നായിട്ടുണ്ട്.

ഏ.ആര്‍. നജീം said...

ഹ ഹാ ... മൂസാ...ജന്നി എന്ന് കേട്ടപ്പോ ജിന്നാണെന്ന് വിചാരിച്ചുവോ... :)

എനിക്ക് വയ്യ...

ഗിരിജങ്ങള്‍ ( ഗിരി ജനങ്ങള്‍ ആണ് അല്ലെ.. )

ഈ ബ്ലോഗ് ഞാന്‍ ആദ്യായി കാണുകയായിരുന്നുട്ടോ..
സന്തോഷം

മാണിക്യം said...

സുധീര്‍ ആളൊരു രസികനാണ്.
തമാശകള്‍ നിസാരമായി വന്നുകൊണ്ടിരിക്കും.
എന്തായാലും സമ്മതിച്ചു.
അങ്ങനെ സൂറിന്റെ കൂട്ടു കെട്ട്
ഒരിക്കല്‍ കൂടി മൂസ്സാ,
ഞങ്ങള്‍‌ക്ക് മുതല്‍ കൂട്ടായി
ഇതാ വീണ്ടും ഒരു ചിരിക്കു ഉള്ള വകാ തെളിഞ്ഞിരിക്കുന്നു... ...
അഭിനന്ദനങ്ങള്‍!!

നരിക്കുന്നൻ said...

ജന്നി എന്താണപ്പാ എന്ന് ഞാനും ചിന്തിച്ചിരിക്കയായിരുന്നു. അപ്പഴല്ലേ മനസ്സിലായത് ഇത് സുധീറിന്റെ ചിരിഗുളികയാണന്ന്. നന്നായിരിക്കുന്നു.

മലയാളം ടൈപ്പ് ചെയ്യാന്‍?