Thursday, February 19, 2009

ഒരു കണ്ണീര്‍ കാഴ്ച

“മേരാ ടെസ്റ്റ് കാ ഡേറ്റ് ദോഡാ ആഗേ കര്‍കേ ദീജിയേ സാബ് ,
കമ്പനി മേരാ വിസ ക്യാന്‍സല്‍ കര്‍തെ ഹെ” .

26 വയസു തോന്നിക്കുന്ന ആ യുവാവിന്റെ ശബ്ദം എന്റെ കാതില്‍ വീണ്ടും വീണ്ടും മുഴങ്ങികൊണ്ടിരിക്കുന്നു. ദുബായില്‍ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാനുള്ള എന്റെ സാഹസികത 8 പ്രാവശ്യവും പൊട്ടിയിട്ടും, പ്രതീക്ഷ വിടാതെ ഇന്നലെ ഞാന്‍ ഒമ്പതാം അങ്കത്തിന് പണമടയ്ക്കാന്‍ ഗുണനിലവാരത്തിന് ISO 9000 കിട്ടിയ ഡ്രൈവിങ് സ്കൂളിന്റെ ഹെഡ് ഓഫിസില്‍ പോയതായിരുന്നു. കൌണ്ടറിലിരിക്കുന്ന അറബിയോട് ഒരു വടക്കേന്ത്യന്‍ യുവാവിന്റെ അഭ്യര്‍ത്ഥനയാണ് ഞാന്‍ മുകളില്‍ പറഞ്ഞത്.11 പ്രാവശ്യം റോഡ് ടെസ്റ്റ് ചെയ്തിട്ടും പരാജയമടങ്ങിയ ഒരു യുവാവ്. ഏതോ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ റീസഷന്‍ കാരണം ജോലി നഷ്ടപെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ ഭക്ഷണവും മറ്റും ചുരുക്കിയാവും ആ യുവാവ് നല്ല ഒരു ജോലിയും ശമ്പളവും സ്വപ്നം കണ്ട് ഈ സാഹസികതയ്ക്കു ഇറങ്ങി തിരിച്ചത്.

അയാളുടെ സംസാരത്തില്‍ നിന്ന് 28)തിയതി അയാളെ കമ്പനി നാട്ടിലേയ്ക്ക് കയറ്റി വിടുകയാണ്. മാര്‍ച്ച് 8 ന് തനിക്ക് കിട്ടിയ റോഡ് ടെസ്റ്റിന്റെ ദിവസം അതിനു മുന്‍പ് കിട്ടാനാണ് അയാള്‍ ആ അറബിയോട് യാചിക്കുന്നത്.

“നോ ഡേറ്റ് കലാസ്, കലാസ്” എന്ന് അയാളെ ഒഴിവാക്കുന്ന ആ അറബിയോട്,സംഭവത്തിന്റെ സീരിയസ് പറഞ്ഞ് മനസിലാക്കാന്‍ ഞാനും എന്റെ ഇഗ്ലീഷില്‍ ഒരു ശ്രമം നടത്തിനോക്കി. അവസാനം അറബി അയാളെ മറ്റൊരു കൌണ്ടറിലേക്ക് പറഞ്ഞുവിട്ടു.

ഗുണനിലവാരത്തിനാണ് ISO 9000 സര്‍ട്ടിഫിക്കേഷന്‍ കൊടുക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഒരു ദിവസം ടെസ്റ്റ് ചെയ്യപ്പെടുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും പരാജയപ്പെടുകയാണ് ചെയ്യുന്നതും.ഈ സ്ഥാപനത്തിന്റെ ഗുണനിലവാരത്തിന്എങ്ങനെയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയതെന്ന് എനിക്കും മനസിലാകുന്നില്ല.ഇന്നും ഫിനിഷിങ് പോയിന്റിലെത്തിയിട്ടില്ലാത്ത എന്റെ ഡ്രൈവിങ് പഠനത്തിലെ സംഭവങ്ങള്‍ പിന്നീട് മറ്റൊരു പോസ്റ്റിലൂടെ പറയാമെന്ന് ഉദ്ദേശിക്കുന്നു.

11 comments:

കുറുമാന്‍ said...

ഒരു കൊട്ടത്തേങ്ങ മുറിച്ചിട്ടു പോകുന്നു. ശബ്ദം അതാ കേള്‍ക്കാഞ്ഞത്.

എന്റെ പാവം ഒരു അസിസ്റ്റന്റ് 11350 ദിര്‍ഹം കൊടുത്തിട്ടും, 3 ടെസ്റ്റ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. വെള്ളിയാഴ്ച മാത്രം ക്ലാസ് 4 ക്ലാസിനു 400 ദിര്‍ഹംസ് ഒരൊറ്റ ദിവസം. ഒരു ദിവസം പോവാതിരുന്നു വയ്യാത്രെ, ,അപ്പോഴും അവര്‍ ചാര്‍ജ് ചെയ്തു 400.

കുറേ നാളായിട്ട് ടെസ്റ്റിനു ഡേറ്റ് കിട്ടാതെ ചെന്നന്വേഷിച്ചപ്പോള്‍ അറിയുന്നു ഫയല്‍ ക്ലോസ് ആയത്രെ. എന്താ കാരണം, ഏതാ കാരണം എന്നവര്‍ക്കറിയില്ലാത്രെ!! ഐ എസ് ഓ കാക്കതൊള്ളായിരം കമ്പനി തന്നെ.

പിന്നെ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ പോയി ഫയല്‍ എടുപ്പിച്ച് തുറന്നപ്പോള്‍ വീണ്ടും സിഗ്നല്‍ കൊടുക്കണമെന്ന്. ആദ്യ ദിവസത്തെ അലച്ചിലും, രണ്ടാമംത്തെ ദിവസത്തെ സിഗ്നല്‍ ടെസ്റ്റും കാരണം രണ്ട് ദിവസത്തെ ലീവ് അങ്ങിനെ പോയി.

ഇനി എത്ര ആയിരങ്ങള്‍ പൊടിയുമോ എന്തോ?

ഞാന്‍ ആകെ ചിലവാക്കിയത് 500 ഇല്‍ താഴെ ദിര്‍ഹംസ് മാത്രം അതും ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.

hi said...

എന്റെ ഒരു ആഗ്രഹമാണു..മൂസാക്കയ്ക്ക് ലൈസന്‍സ് കിട്ടുന്നതിനു മുന്‍പ് അതു അടിച്ചെടുക്കണം എന്നു..നടക്കുമോ എന്തോ...

കാപ്പിലാന്‍ said...

കനല്‍ ,

എന്‍റെ കയ്യില്‍ ഇരിക്കുന്നു യു എ ഇ ലൈസന്‍സ് . എനിക്ക് എട്ടു വര്‍ഷം മുന്‍പേ അജമാനില്‍ നിന്നെടുക്കുമ്പോള്‍ 2000 DHS വേണ്ടി വന്നു.ഞാന്‍ അവിടുന്ന് വരുന്നടം വരെ ഈ ISO ഒന്നും ഇല്ലായിരുന്നു ? എന്താണീ സംഭവം ? ഇവിടെ ഞാന്‍ വന്നു വെറും ചുരുങ്ങിയ ഡോളര്‍ കൊണ്ട് ലിസിന്‍സ് കയ്യില്‍ കിട്ടി .അതും വന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ .നിയമങ്ങള്‍ അവിടെ കൂടുതല്‍ കര്‍ശനമാണ് .

അവരെയും പറഞ്ഞിട്ട് കാര്യമില്ല അതുപോലെയല്ലേ റോഡില്‍ തിരക്ക് .

എന്തായാലും സംഭവകഥ കൊള്ളാം .
ആയുഷ്മാന്‍ ഭവഃ .

ദീപക് രാജ്|Deepak Raj said...

എല്ലാം കേട്ടു വായിച്ചു രസിച്ചു... എനിക്ക് വണ്ടിയുമില്ല.. ലൈസന്‍സും ഇല്ല.. ഓടിക്കാന്‍ അറിയാത്ത എനിക്ക് ലൈസന്‍സ് കിട്ടുമോ ആവോ..?

പകല്‍കിനാവന്‍ | daYdreaMer said...

എത്ര കരഞ്ഞാലും ലോകം അവസാനിച്ചാലും അറബിക്ക് മനസ്സിലാവില്ലല്ലോ കെട്ടുതാലി പണയം വെച്ചവെന്റെ വേദന...!!
:(

yousufpa said...

അറബികള്‍ക്ക് അവനവന്‍ നിയമമാണ്.

മാണിക്യം said...

മൂസ്സാ ബേജാറാവാതെ,
ഇത്തവണ ലൈസന്‍സ് കിട്ടും ഉറപ്പ്.!

ജിജ സുബ്രഹ്മണ്യൻ said...

ലൈസൻസ് എടുക്കാൻ ഇത്രേം ബുധിമുട്ടുണ്ടെന്ന് എനിക്കറിയില്ലാരുന്നു.നമ്മുടെ കൊച്ചു കേരളത്തിൽ വണ്ടി ഓടിക്കാൻ അറിയില്ലെങ്കിലും ലൈസൻസ് കിട്ടൂല്ലോ (അതിന് ഉദാഹരണമാ എനിക്ക് കിട്ട്യ ലൈസൻസ് !) എന്തായാലും മൂസ്സക്ക് ലൈസൻസ് കിട്ടട്ടേ ന്നു പ്രാർഥിക്കുന്നു

ബിനോയ്//HariNav said...

ഗള്‍ഫില്‍ ഡ്രൈവിങ് ലൈസന്‍സ് പി എച് ഡി ക്കു തുല്യമാണെന്ന് തമാശ പറയാറുണ്ട്. പക്ഷെ ഗവേഷണത്തേക്കാളും കടന്ന കൈയ്യാണ് ദുബായിലെ സ്ഥിതി. ഒമാന്‍ ലൈസന്‍സ് ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ പറ്റിയതുകൊണ്ട് രണ്ടാം വട്ടം അഗ്നിപരീക്ഷ നേരിടാതെ രക്ഷപെട്ടു ഈയുള്ളവന്‍. ഇപ്പോള്‍ ആ നിയമവും മാറിയിരിക്കുന്നു. 20 കൊല്ലം ഗള്‍ഫില്‍ വണ്ടിയോടിച്ചവനാണെങ്കിലും യു അ ഇ യില്‍ വന്നാല്‍ അക്ഷരമാല തൊട്ടു തുടങ്ങണം.

സൂത്രന്‍..!! said...

ഹോ ???

Rani said...

നിയമം ദിവസം തോറും മാറ്റുന്ന ഒരു രാജ്യമാണ് ദുബായ് ... അടുത്ത നിയമ മാറ്റത്തിനു മുന്‍പേ ലൈസന്‍സ് എടുക്കാന്‍ നോക്കു ..ആശംസകള്‍

മലയാളം ടൈപ്പ് ചെയ്യാന്‍?