Wednesday, November 26, 2008

കുട്ടന്റെ സങ്കടങ്ങള്‍...

കുട്ടന്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വരുന്നില്ല. അച്ഛന്‍ അമ്മയോട് ദേഷ്യപ്പെടുന്നു. കുട്ടനെ മാറ്റികിടത്തണമത്രേ. കുട്ടന്‍ മാറി കിടക്കില്ല.കുട്ടനു ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാവില്ലേ? അച്ഛനെന്താ അത് ആലോചിക്കാത്തത്?
അല്ലെങ്കിലും അച്ഛന് ഈയിടെയായി കുട്ടനോട് സ്നേഹമില്ല. അമ്മയോടും അതു തന്നെ.ഞങ്ങള്‍ എന്തു തെറ്റു ചെയതു . ഓഫീസില്‍ മാനേജറങ്കിള്‍ അച്ഛനെ വഴക്കു പറഞ്ഞത്രേ?കുട്ടനെ ഒരു ദിവസം ഓഫീസില്‍ കൊണ്ട് പോയിരുന്നുവെങ്കില്‍ ആ അങ്കിളിന്റെ തല എറിഞ്ഞു
പൊട്ടിക്കായിരുന്നു. നല്ല ഉരുളന്‍ കല്ലുണ്ടെങ്കില്‍ കുട്ടന്റെ ഉന്നം പിഴക്കില്ല.

ഈയിടെയായി അച്ഛന്‍ കുട്ടന് ചോക്ലേറ്റ് വാങ്ങി വരാനും മറക്കുന്നു. കുട്ടനോട് അച്ഛന് അത്രയ്ക്കു
ദേഷ്യമാ. പ്രോഗ്രസ് കാര്‍ഡിലെ ഏ ഗ്രേഡ് കൊണ്ട് കാണിച്ചിട്ടും അച്ഛന്‍ ഒരുമ്മ തന്നില്ല.അമ്മയാണെങ്കില്‍ നെറ്റിയില്‍ ഉമ്മ തന്നിട്ട് എന്റെ കുട്ടന്‍ എന്നും ഇങ്ങനെ തന്നെയാവണമെന്നു പറഞ്ഞു. ഇതിനൊക്കെ വേണ്ടിയല്ലേ കുട്ടന്‍ കഷ്ടപെട്ട് സ്കൂളില്‍ പോകുന്നത്. അല്ലാണ്ട് സ്കൂളില്‍ പോകാന്‍ കുട്ടന് ഇഷ്ടമുണ്ടായിട്ടാ?

ടിവി കാണുന്നതിനും അമ്മയെ അച്ഛന്‍ വഴക്കു പറഞ്ഞു. അമ്മയുടെ ഫേവറയിറ്റ് സീരിയല്‍ അല്ലേ
അത് . ആ സീരിയലിലെ സെലീനചേച്ചിയുടെ ഉണ്ണിയെ പോലാ ഞാനെന്ന് അമ്മ പറയാറുണ്ട്.
അമ്മയെ പോലെ അച്ഛനെന്താ എന്നെ സ്നേഹിക്കാത്തത്?

അമ്മ ഉറങ്ങിയെന്നാ തോന്നുന്നത് . അച്ഛന്റെയും അമ്മയുടെയും ഇടയില്‍ കിടന്ന് ഉറങ്ങാന്‍
കുട്ടനെന്തൊരു സുഖമാ? കുട്ടന്‍ കണ്ണുകള്‍ അടച്ചു. കണ്ണു തുറന്നാല്‍ അച്ഛന്‍ ഇനിയും ഒച്ച വെയ്ക്കും. ടാ
നിനക്ക് ഉറക്കമില്ലേന്ന്.
അച്ഛനും ഉറങ്ങിയെന്നു തോന്നുന്നു. ഇല്ല അച്ഛന്‍ ദേ എഴുന്നേല്‍ക്കുന്നു. മങ്ങിയ വെളിച്ചത്തില്‍ കുട്ടന്‍ കണ്ടു. അച്ഛന്‍ തന്നെ എടുത്ത് മാറ്റി കിടത്തുന്നു. സാരമില്ല എന്തായാലും ഇനിയും കരഞ്ഞു ബഹളം വെച്ചാല്‍ അച്ഛന്‍ അമ്മയെയും വഴക്കു പറയും. തന്റെ തെറ്റിനും പാവം അമ്മയല്ലേ ഈയിടെയായി വഴക്കു കേള്‍ക്കുന്നത്.കുട്ടന്‍ കണ്ണുകള്‍ അടച്ചു തന്നെ കിടന്നു. അച്ഛന്‍ അതാ അമ്മയുടെ അടുത്തേക്ക്. അമ്മയെ തല്ലാനായിരിക്കുമോ?. അമ്മയെ തല്ലിയാല്‍ കുട്ടന്‍ കരഞ്ഞു ബഹളം വെയ്ക്കുമെന്ന് കരുതി വഴക്കു പറഞ്ഞാലും അമ്മയെ അച്ഛന്‍ തല്ലാറില്ല. ചിലപ്പോള്‍ കുട്ടന്‍ ഉറങ്ങിയ തക്കത്തിന് അച്ഛന്‍....
അമ്മേ....
കുട്ടന്‍ ഉച്ചത്തില്‍ നിലവിളിച്ചു

29 comments:

കനല്‍ said...

പിന്നെയുമൊരു കുട്ടിക്കഥ (കുട്ടന്റെ കഥ)

കാപ്പിലാന്‍ said...

കുട്ടന്റെ അമ്മയും അച്ഛനും പാവമാ ..പിന്നെ ആരാ ദുഷ്ടന്‍ കനല്‍ അണ്ണാ ?

മാണിക്യം said...

നിഷ്കളങ്കനായ
കുട്ടന്റെ മന‍സ്സില്‍ കൂടി
നോക്കിയപ്പോള്‍ ശരിയല്ലേ?
കുട്ടന്റെ പാവം അമ്മ!
..............
കനലിന് അഭിനന്ദനം ഇത്രപെട്ടന്ന്
കാപ്പിലാന്റെ കഥക്ക് ഇങ്ങനെ ഒരു മറുപടി
എഴുതിയതിന്

വികടശിരോമണി said...

ങ്ങള് വെറും കനലല്ല,കനൽ‌ക്കട്ടയാണ്.ഇത്രപെട്ടെന്ന് കുട്ടന്റെ സങ്കടങ്ങൾ എത്തിച്ചല്ലോ.
ഇവിടെയൊക്കെ കുട്ടനെ മാറ്റിക്കിടത്തേണ്ട ബാധ്യത പൊതുവേ അമ്മക്കാണ്:)

കാപ്പിലാന്‍ said...

http://kaappilaan.blogspot.com/2008/11/blog-post_26.html

കുട്ടന്‍ ഉറങ്ങാത്ത വീട്

പോരാളി said...

കുട്ടന്‍ ഉറങ്ങാത്ത വീടിന്റെ ആശങ്കകളും കുട്ടന്റെ സങ്കടങ്ങളുമെല്ലാം അണുകുടുംബത്തിന്റെ സൃഷ്ടി തന്നെ. തിരിച്ച് വിളിക്കാം നമുക്ക് നമ്മുടെ മുത്തശ്ശിമാരെ. മുത്തശ്ശിക്കഥകള്‍ കേട്ടും അമ്മൂമമാരുടെ പൊന്നുമ്മ നുകര്‍ന്നും കുട്ടന്‍‌മാര്‍ സുഖമായുറങ്ങട്ടെ. കനലേ,, കലക്കിട്ടോ .

അനില്‍ശ്രീ... said...

കുട്ടന്‍ പാവം... അമ്മ അതിലും പാവം..

കുട്ടനെ ഉറക്കുന്ന അമ്മ കൂടി ഉറങ്ങിപ്പോയാലോ !! :)

അനില്‍@ബ്ലോഗ് // anil said...

ഹോ !!

ഫയങ്കരം..

കുട്ടനാണ് താരം.

Rejeesh Sanathanan said...

ഇതാണല്ലേ കുട്ടികഥ... കുട്ടികഥ എന്നു പറയുന്നത് :)

ജിജ സുബ്രഹ്മണ്യൻ said...

പാവം കുട്ടന്‍..കുട്ടന്റെ കുഞ്ഞു സങ്കടം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം കുട്ടനും ഈ സങ്കടം കാണും ട്ടോ !!

Anonymous said...

നല്ല നടപ്പനുസരിച്ച് നല്ല പ്രയത്തില്‍ തന്നെ വീട്ടുകാരും കൂട്ടക്കാരും പറഞ്ഞപോലെ പെണ്ണുകെട്ടി, മധുവിധു ഒന്ന് ആസ്വദിച്ചു തുടങ്ങും മുന്നെ അവള്ക്ക് ഗര്‍ഭവും ആയി .കുറ്റം പറയാന്‍ പറ്റുമോ? വിവരം അറിഞ്ഞപ്പോള്‍ രണ്ടു വീട്ടുകാര്‍ക്കും സന്തോഷം ആദ്യത്തെ കുഞ്ഞല്ലെ? ഹും .. ഒന്നു പെറ്റപ്പൊഴേക്ക് പെണ്ണിന്റെ വിധം മാറി.. 10 മാസം കൊണ്ട് 10 കൊല്ലത്തിന്റെ വിത്യാസം എന്റെ പ്രായക്കാര്‍ ഒക്കെ അടിച്ചു പൊളിച്ചു തുടങ്ങിട്ടെ ഒള്ളു..
ശശാങ്കന്‍ കളിയാക്കി തുടങ്ങി ..
"ഹോംവര്‍ക്ക് വല്ലൊം നടക്കുന്നുണ്ടോടാ ?"..
അവളെ ഒന്ന് മൂഡാക്കി വരുമ്പോള്‍ കുട്ടനുണരും ഈയിടെ ആയിട്ട് അതു തന്നെ സ്ഥിരം
അല്ലങ്കില്‍ അവള്‍ക്ക് ക്ഷീണം, ഉറക്കം എന്റെ പ്രായവും ആഗ്രഹങ്ങളും....? ഓരോ ദിവസം ചെല്ലും തോറും എനിക്കും ശുഢിയും ദ്വേഷ്യവും കൂടുന്നത് അറിയാം ..ഇങ്ങനെ പോയാല്‍ ...ഇന്ന് എന്തു വന്നാലും കുട്ടനെ മാറ്റി കിടത്തിയുറക്കണം.

ഗീത said...

പാവം കുട്ടന്‍.

ചാണക്യന്‍ said...

കുട്ടാ.....

കിഷോർ‍:Kishor said...

ഈ കഥ സ്കൂളില്‍ പഠിപ്പിക്കണം... കുട്ടികള്‍ക്ക് വിവരം വെക്കട്ടെ! :-)

Unknown said...

കുട്ടന്റെ കഥ മനസ്സിൽ എവിടെയോ തട്ടി.

hi said...

kollaam kollaam

കനല്‍ said...

@കാപ്പിലാന്‍
ആരും ദുഷ്ടന്മാരല്ല ആധുനിക ജീവിത രീതിയാണ് പ്രശ്നം. കൂട്ടുകുടുംബങ്ങള്‍ ഈ കാര്യങ്ങളില്‍ എത്രയോ മികച്ചു നിന്നിരുന്നു. കല്യാണം കഴിഞ്ഞാല്‍ നമുക്ക് മാറി താമസിക്കാമെന്ന് ആഗ്രഹിക്കുന്ന ദമ്പതിമാര്‍ ഇതൊക്കെ ഒന്ന് ആലോചിക്കുന്നത് നല്ലതാ.
@മാണിക്യം
നന്ദി, കാപ്പിലാന് മറുപടി ആയിട്ടല്ല.കുട്ടന്റെ വിഷമങ്ങളും അച്ഛന്‍ മനസിലാക്കണം, എന്തായാലും സ്വന്തം ചോരയല്ലേ? അപ്പോള്‍ ക്ഷമിക്കാന്‍ കഴിയും.
@വി:ശിരോമണി
അമ്മയായാലും അച്ഛനായാലും വിശക്കുന്നവര് വകയുണ്ടാക്കും. :) നന്ദി
@കുഞ്ഞിക്ക
ശരിയാ കുഞ്ഞിക്കാ നന്ദി :)

കനല്‍ said...

@അനില്‍ശ്രീ.
എല്ലാവരും ഉറങ്ങിയാ പ്രശ്നമില്ല. ഒരാള്‍ക്കെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ലേ അയാളെ ഉറക്കാന്‍ ബാക്കിയുള്ളോരും ഉറക്കം കളയേണ്ടി വരും. :)
‌@ അനില്‍@ ബ്ലോഗ്
അതെ കുട്ടനും താരം തന്നെ.. നന്ദി
@മാറുന്ന മലയാളി
ആണോ? :)
@കാന്താരി
സ്വന്തം കുട്ടനെ സങ്കടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം.(മുത്തശ്ശിയും മുത്തശ്ശനും ഉണ്ടല്ലൊ അവിടെ)
@ അനോണി
മാറ്റി കിടത്തിക്കോളൂ വേറെ നിവര്‍ത്തിയില്ലെങ്കില്‍. എന്നാലും തനിച്ചാക്കല്ലേ... ഒരു ശ്രദ്ധ വേണം. :)
@കിഷോര്‍
കുട്ടികളെയല്ല പഠിപ്പിക്കേണ്ടത്, ഇതവരുടെ പ്രശ്നം തന്നെയല്ലേ , മനസിലാക്കേണ്ടവര്‍ മുതിര്‍ന്നവരല്ലേ?
:)
@ഗീതാഗീതികള്‍, ചാണക്യന്‍ , അനുപ് ,ഷമ്മി

നന്ദി വന്നതിനും വായിച്ചതിനും
:)

Anonymous said...

ശരിയാണ്, ചെറുപ്പത്തില്‍ നമ്മളെല്ലാവരും അച്ഛനുമമ്മയ്ക്കും ഇടയില്‍ കിടന്നുറങ്ങുവാന്‍ തന്നെയാണ് ഇഷ്ടപ്പെടുന്നത്. വായിച്ചപ്പോള്‍ ഞാനും എന്റെ ചെറുപ്പത്തിലേക്കൊന്ന് വീണു പോയി.

Sunith Somasekharan said...

kuttikkadha kollaam

Sathees Makkoth | Asha Revamma said...

കുട്ടന്റെ സങ്കടം നന്നായി എഴുതിയിരിക്കുന്നു.

വിജയലക്ഷ്മി said...

kutti katha valare nannaayirikkunnu.....paavam kuttan...

മൃദുല said...

Enthonnaade ithu .Koppile oru katha .

മാളൂ said...

:)

ഹേയ് ചുമ്മ ഒന്നു ചിരിച്ചതാ..

ബഷീർ said...

കുട്ടന്റെ സങ്കടം മനസ്സിലാക്കുന്നു. ആരെങ്കിലും ആ അച്ഛന്റെ ബുദ്ധിമുട്ട്‌ കൂടി മനസ്സിലാക്കിയിരുന്നെങ്കില്‍ :)

നിരക്ഷരൻ said...

എനിക്ക് വയ്യ :)

ഓ...ഇത് കഥയ്ക്കുള്ള മറുകഥയാണല്ലേ ? എന്നാലിനി കാപ്പിലാന്റെ കഥ വായിക്കട്ടെ.

Anonymous said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

Mr. X said...

കുട്ടിച്ചാത്തന്റെ ബ്ലോഗിലെ കമന്റില്‍ തൂങ്ങിയാ ഇവിടെ എത്തിയത്...
കൊള്ളാമല്ലോ മാഷെ താങ്കളുടെ എഴുത്ത്...

Nice story :-)

yousufpa said...

അല്ലെങ്കിലും പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നേടത്ത്...?

മലയാളം ടൈപ്പ് ചെയ്യാന്‍?