Saturday, August 23, 2008

മാണി മുത്തശ്ശിയും ഇഞ്ചി മോഷണവും

നാടായനാടും കാടായ കാടുമെല്ലാം ഓണം കൊള്ളുന്നു. മുത്തങ്ങാട്ടെ മാണിമുത്തശ്ശിമാത്രം ഒറ്റയ്ക്ക് എന്തു ഓണം കൊള്ളാനാ?
ഇത്തവണത്തെയെങ്കിലും ഓണം അടിച്ചു പൊളിക്കണം.മാണി മുത്തശ്ശി തീരുമാനിച്ചു.
ഈ കൂരയില്‍ ഒറ്റയ്ക്കിരുന്ന് ഓണം കൊള്ളാന്‍ പറ്റില്ലല്ലോ?

‘ന്റെ കുടിയില്‍ വന്ന് തള്ളയ്ക്ക് ഓണം കൂടരുതോ? കിടാങ്ങളൊക്കെ അവിടെ ഒണ്ടല്ലൊ , അവിടെ വന്ന് അവരുടെ കൂടെ തള്ളയ്ക്ക് ഓണപ്പാട്ട് പാടാം, വടംവലിയ്ക്കാം പിന്നെ പെമ്പ്രന്നോത്തി ഉണ്ടാക്കണ ഓണസദ്യ കൂട്ടാം. കൂട്ടത്തീ ന്റെ കൂടെ ത്തിരി കള്ളുമടിയ്ക്കാം.”
പറമ്പില്‍ തേങ്ങയിടാന്‍ വന്ന ചാത്തന്നാണത് തള്ളയോട് പറഞ്ഞത്.

“എന്റെ ചാത്താ, കിടാങ്ങളൊപ്പം ആടാനും പാടാനും ഞാന്‍ വരാം, പക്ഷെ സദ്യ അത് ന്റെ കുടിയില്‍ മതി.
നീ കിടാങ്ങളെയും കൂട്ടി ഇങ്ങ്ട്പോരെ .”
തേങ്ങ വാങ്ങാന്‍ വന്ന സുകുവിനെയും തള്ള വിളിച്ചു. “സുകുവേ ഇത്തവണ ഓണസദ്യയ്ക്ക് നിനക്ക് ന്റെ കുടിയില്‍ കൂടാന്‍ പറ്റ്വോ?

അതിപ്പം ഞാന്‍ മാത്രം വന്നാല് .....?

നീ മാത്രമാക്കണ്ട നിന്റെ കുട്ട്യോളെയും കെട്ട്യോളെയും കൂട്ടിക്കോ?

തേങ്ങ എണ്ണിപറക്കി ചാക്കില്‍ കെട്ടുന്നതിനിടയിലുള്ള ഈ സംസാരം, രണ്ട് തേങ്ങാ കണക്കില്‍ പെടാതെ ചാക്കിലാക്കാന്‍ സുകുവിനെ സഹായിച്ചു.

ചിങ്ങം വന്നു, ഓണം വന്നു. ചാത്തന്റെ കുടിയില്‍ ഓണക്കളിയും ഓണക്കുടിയും അരങ്ങേറി.
വഴിവരമ്പിലൂടെ നടന്നുപോയ നന്ദന്‍ നായര്‍ ചാത്തന്റെയും കിടാങ്ങളുടെയും ചേറ്റുകണ്ടത്തിലെ മരമടിമത്സേരം കണ്ട് “ത്ഫൂ നിലവാരമില്ലാത്ത വര്‍ഗ്ഗങ്ങള് “ ന്ന് ആട്ടിയതൊഴിച്ചാല്‍ ഓണക്കളി തക്യതിയായീന്ന് തന്നെ പറയാം.

മാണിത്തള്ള പറഞ്ഞ ഓണസദ്യയുടെ ദിനവും ആഗതമായി.
തലേദിവസം തന്നെ മാണിത്തള്ള ചന്തയില്‍ നിന്നും ചേമ്പ്, ചേന,കിഴങ്ങ്, വെള്ളരിക്ക,പാവയ്ക്ക, പുളി,മാങ്ങ, തേങ്ങ, നാരങ്ങ, മത്തന്‍ ,മുരിങ്ങ എന്നു വേണ്ട കിഴങ്ങായ കിഴങ്ങുകളും ,കായായ കായകളും വാങ്ങി പാമുവിന്റെ കാളവണ്ടിയില്‍ തന്റെ കൂരയിലെത്തിച്ചു.

സഹായത്തിന് പെമ്പ്രന്നോത്തിയെ പറഞ്ഞ് വിടാന്ന് ചാത്തന്‍ പറഞ്ഞെങ്കിലും മാണിത്തള്ള സമ്മതിച്ചില്ല. എല്ലാം ഒറ്റയ്ക്ക് ഒരുക്കണം അത് തന്റെ ഒരു വാശിയാണ്. അവസാനം തള്ളയുടെ വാശിയ്ക്കുമുന്നില്‍ ചാത്തന്‍ തോറ്റു.
വൈകുന്നേരത്തോടെ മാണിത്തള്ള ജോലി ആരംഭിച്ചു.ഈ രാത്രി തള്ളയ്ക്കു ഉറക്കമില്ല.ആദ്യം കടുകുമാങ്ങ അരിഞ്ഞു, ഒരു വിധത്തില്‍ അച്ചാറ് ഭരണിയിലാക്കി.പച്ചക്കറികള്‍ അരിയുന്ന പണിയാണ് അടുത്തത്. കാളന്‍, പച്ചടി, കിച്ചടി അവിയല്‍ ,തോരന്‍, സാമ്പാറ് തുടങ്ങിയ വിഭവങ്ങള്‍ക്കുള്ള പച്ചക്കറികള്‍ അരിഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം 12മണി.ഇനിയെന്താണ് അരിയാനുള്ളത് തള്ള തലചൊറിഞ്ഞുകൊണ്ട് ചുറ്റും നോക്കി.ഇഞ്ചി ഓ അത് മറന്നു ഇഞ്ചിപുളി ഉണ്ടാക്കണമല്ലൊ?
മാണി തള്ള അന്ന് ചന്തയില്‍ നിന്നും വാങ്ങിയ സാധനങ്ങളില്‍ പരതി.
ഇഞ്ചിയെവിടെ?
താന്‍ വാങ്ങിയതല്ലേ? അതോ മറന്നോ?
ദൈവമേ ഇഞ്ചിപുളിയില്ലാതെ എന്തൊരു ഓണസദ്യ.?
സദ്യവാരിവലിച്ചു കഴിക്കുന്ന കിടാങ്ങള്‍ക്ക് ദഹനത്തിന് ഇഞ്ചിപുളി അത്യാവശ്യം വേണ്ടതാണ്. തള്ള ഓര്‍ത്തു.
ഇനിയിപ്പോള്‍ എന്തു ചെയ്യും. നാളെ രാവിലെ വാങ്ങാമെന്നു കരുതിയാല്‍ തിരുവോണമായിട്ട് ഏത് കടയിലാണ് കിട്ടുക.
മാണിത്തള്ള അടുത്ത അരമണിക്കൂര്‍ ആലോചനയിലായി. തന്റെ പറമ്പിനോട് ചേര്‍ന്നുള്ള തേങ്ങാക്കാരന്‍ സുകുവിന്റെ പറമ്പില്‍ ഇഞ്ചി തഴച്ചു വളര്‍ന്നു നില്‍ക്കുന്നത് തള്ളയുടെ ഓര്‍മയില്‍ തെളിഞ്ഞു വന്നു. നേരം വെളുത്തിട്ട് പോയി അയാളുടെ കൈയ്യില്‍ നിന്ന് വാങ്ങി വരിക പ്രായൊഗികമല്ല. അടപ്രഥമന്‍ ഉണ്ടാക്കേണ്ടത് ഒരു വന്‍ പണിയാണ്. അതിനിടയില്‍.. അത്രടം വരെ പൊവുക .....

ഏതായാലും ആ പറമ്പില്‍ നിന്ന് രണ്ടുകഷണം ഇഞ്ചി മാന്തിയെടുക്കുക തന്നെ.
ചൂട്ടും കത്തിച്ച് മാണിത്തള്ള ഇറങ്ങി തിരിച്ചു. പുറത്ത് നല്ല ഓണ നിലാവ്. ചൂട്ടിന്റെ ആവശ്യമില്ല.
പടിയിറങ്ങുമ്പോള്‍ കാല് കല്ലില്‍ തട്ടി ഒന്ന് വീണെങ്കിലും കാര്യമാക്കിയില്ല. അല്ലെങ്കില്‍ തന്നെ മനസ് മുഴുവനും ഇഞ്ചിയിലാണല്ലോ?
ചീവിടിന്റെ താളവും തോട്ടിലെ തവളകളുടെ പോക്രോം പറച്ചിലും മാണിത്തള്ളയ്ക്ക് ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല. കയ്യിലെ വെട്ടിരുമ്പ് മാണിത്തള്ളയ്ക്ക് എന്നും ധൈര്യമായിരുന്നല്ലോ?
തെക്കേയിലെ സുമയുടെ വീട്ടില്‍ നിന്ന് “ട്രീറ്റ്മെന്റും” കഴിഞ്ഞ് പോകുന്ന ബ്ലേഡ് ചന്ദ്രപ്പനെ കണ്ട് മാണിത്തള്ള ഒന്ന് മാറി നില്‍ക്കേണ്ടി വന്നതൊഴിച്ചാല്‍ മറ്റൊന്നും മാണിത്തള്ളയ്ക്ക് ആ രാത്രി തടസമായില്ല. നാളത്തെ ആവശ്യത്തിനായി രണ്ടേ രണ്ടു കഷണം മാത്രമേ അവര്‍ മാന്തിയെടുത്തുള്ളൂ.

തിരികെ വീട്ടിലെത്തിയപ്പോഴേക്കും നേരം 2 മണി.സമയം തെറ്റി ഉണര്‍ന്ന പൂവന്‍ കോഴി എവിടെയോ കൂവി.
ഇഞ്ചിയും ചതച്ച് മാണിത്തള്ള തന്റെ ജോലി തുടര്‍ന്നു. വെളുപ്പാന്‍ കാലമെങ്ങോ അല്പമൊന്ന് മയങ്ങി എഴുന്നേറ്റ് അടുപ്പെരിക്കാന്‍ തുടങ്ങി. ചോറും കറിവിഭവങ്ങളോരോന്നായി അടുപ്പില്‍ നിന്നിറങ്ങാന്‍ താമസമുണ്ടായില്ല.

ചാത്തനും കിടാങ്ങളു കെട്ട്യോളും എത്തിയതോടെ ശബ്ദമുകരിതമായി മാണിത്തള്ളയുടെ കുടില്‍.അടുപ്പിലെ വിഭവങ്ങളുടെ ഉപ്പ് നോട്ടവും തിയെരിക്കലും കിടാങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറച്ചിലും ഇളയ കുട്ടിയുടെ മൂക്ക് പിഴിയലും എല്ലാം ആ തള്ള ഒരേ താളത്തില്‍ നിര്‍വഹിച്ചു കൊണ്ടിരുന്നു. സുകുവും കെട്ട്യോളും കൂടിയെത്തിയപ്പോഴേക്കും സദ്യയ്ക്കുള്ള പപ്പടവും പൊള്ളി തയ്യാറായിരുന്നു

“എല്ലാവരും ആ പായ വിരിച്ചിരുന്നാട്ടെ”.
ഉമ്മറത്ത് പായ പൊടിതട്ടി വിടരാന്‍ അധികം താമസിച്ചില്ല. നനവ് നഷ്ടമാകാത്ത വാഴയിലകള്‍ നിരന്നു. കാളനും പച്ചെടിയും കിച്ചെടി,തോരന്‍,ഇഞ്ചിപുളി, ചോറ്,പരിപ്പ്, പപ്പടം.... വാഴയിലയുടെ പച്ചപ്പിനെ പൂര്‍ണമായി മൂടിയെന്ന് പറയാം.കൈകള്‍ അവയില്‍ പൊങ്ങിത്താഴാന്‍ തുടങ്ങി.

ടീ മാണിയേ..........ഇങ്ങോട്ടൊന്ന് ഇറങ്ങി വാടീ പുറത്തൊരു വിളി.
സാമ്പാറിന്റെ പാത്രം താഴെ വച്ച് മാണിത്തള്ള പുറത്തേക്ക് തിരിഞ്ഞു.
സുകുവിന്റെ അമ്മായിയാണ്. അമ്മായിയെ കണ്ടതും സുകു ചാടിയെഴുന്നേറ്റു.
“എടി സത്യം പറയണം നീ അറിയാതെ എന്റെ പറമ്പിലെ ഇഞ്ചി എങ്ങോട്ടും പോകില്ല.”
ഞാന്‍ എങ്ങനെ നട്ടുവളര്‍ത്തിയ ഇഞ്ചികളാ. ഇവളല്ലാതെ ആരും അത്......ആ കടും കയ്യ് ചെയ്യില്ല,
ദുഷ്ടത്തി”
മാണിത്തള്ളയുടെ കണ്ണുകള്‍ താഴ്ന്നു. മുഖം കുനിഞ്ഞു.
അത്... അത് ...ചേച്ചി ക്ഷമിക്കണം..

“എടി ഇന്നാള്‍ക്ക് എന്റെ എളയമോന്‍ നിന്റെ പറമ്പിലെ രണ്ട് തേങ്ങാ മോഷ്ടിച്ചെന്ന് ആരോ പറഞ്ഞതു കേട്ട് നീ എന്ത് തുള്ളലാ തുള്ളിയത്....? ഓ... അവളൊരു പുണ്യാളത്തി വന്നിരിക്കുന്നു”
“ചേച്ചീ...മാപ്പ് മാപ്പ് ... അപമാനിക്കരുത് ഞാന്‍ കാശ് കാശ് തരാം”
“ഓ... മാപ്പ് , ആര്‍ക്ക് വേണമെടീ നിന്റെ മാപ്പ്.” “പുറകോട്ട് തിരിഞ്ഞ് സുകുവിനോടായി വീട്ടി പോടാ അവന്‍ സദ്യ മോന്താനായി വന്നിരിക്കുന്നു.”

അമ്മായിയുടെ ശബ്ദം ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ വീണ്ടും വീണ്ടു ആവര്‍ത്തിച്ച് മുഴങ്ങിയകലുന്നു
ഉപേക്ഷിക്കപെട്ട ഇലകളും ചാത്തന്റെയും കിടാങ്ങളുടെയും മുടങ്ങിയ ഓണസദ്യയും ആ കുടിലില്‍ ഓണത്തിനെ വരവേല്‍ക്കുന്നു
ചേതനയറ്റ് കിടന്നിരുന്ന രണ്ട് ഇഞ്ചി തണ്ടുകള്‍ പറമ്പില്‍ വാടാന്‍ തുടങ്ങിയിരുന്നു.











41 comments:

കനല്‍ said...

ഇത്തവണയും ഒരു മുത്തശ്ശി ക്കഥ തന്നെ,

നന്ദു said...

"വഴിവരമ്പിലൂടെ നടന്നുപോയ നന്ദന്‍ നായര്‍ ചാത്തന്റെയും കിടാങ്ങളുടെയും ചേറ്റുകണ്ടത്തിലെ മരമടിമത്സേരം കണ്ട് “ത്ഫൂ നിലവാരമില്ലാത്ത വര്‍ഗ്ഗങ്ങള് “ ന്ന് ആട്ടിയതൊഴിച്ചാല്‍ ഓണക്കളി തക്യതിയായീന്ന് തന്നെ പറയാം"

thank you.. Ishttappettu :)

കാപ്പിലാന്‍ said...

ഹോ ..എനിക്ക് പിറക്കാതെ പോയ എന്‍റെ ഉണ്ണി അല്ലേ ഈ കിടക്കുന്നത് .
നന്ദുവിന് സുഖം തന്നെയല്ലേ .കഴിഞ്ഞതെല്ലാം മറക്കാന്‍ കഴിയുമെങ്കില്‍ എല്ലാം മറന്നുകൂടെ ,എല്ലാം പൊറുത്തു കൂടെ ?
ഓണമല്ലേ ..നമുക്ക് അടിച്ചു പൊളിക്കാം . കനലെ നിങ്ങള്‍ കൂടി ഒന്ന് പറയുക .

കാപ്പിലാന്‍ said...

മാണിത്തള്ള പറഞ്ഞ ഓണസദ്യയുടെ ദിനവും ആഗതമായി.
തലേദിവസം തന്നെ മാണിത്തള്ള ചന്തയില്‍ നിന്നും ചേമ്പ്, ചേന,കിഴങ്ങ്, വെള്ളരിക്ക,പാവയ്ക്ക, പുളി,മാങ്ങ, തേങ്ങ, നാരങ്ങ, മത്തന്‍ ,മുരിങ്ങ എന്നു വേണ്ട കിഴങ്ങായ കിഴങ്ങുകളും ,കായായ കായകളും വാങ്ങി പാമുവിന്റെ കാളവണ്ടിയില്‍ തന്റെ കൂരയിലെത്തിച്ചു.

മുകളില്‍ പറഞ്ഞ വരികള്‍ ഞാന്‍ 2006 മേയ് മാസം മൂന്നാം തിയതി ബ്ലോഗില്‍ പബ്ലിഷ് ചെയ്ത
" പെയ്തൊഴിയാത്ത രാവുകള്‍ "എന്ന കഥയിലെ വരികള്‍ അതുപോലെ .

കനല്‍ ,
ഒന്നുകില്‍ നിങ്ങള്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യണം അല്ലെങ്കില്‍ നിങ്ങള്‍ മാപ്പ് പറയണം .ഞാന്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട് .അവസാന നിമിക്ഷം എഡിറ്റ് ചെയ്യാം എന്ന് കരുതരുത് .ഓണമല്ലേ ഒരു കടപ്പാട് എനിക്കും വെച്ചേരെ .എല്ലാവരും ബുദ്ധി ഇല്ലാത്തവര്‍ എന്ന് കരുതരുത് .
ഇവിടെ ബൂലോക പോലീസും അരൂപിയും ആരും ഈ കോപ്പി പേസ്റ്റ് കാണുന്നില്ലേ ?

പാമരന്‍ said...

ഓണ-സെന്‍റി അല്ലേ? കൊള്ളാം ട്ടാ..

Anonymous said...

ചിങ്ങം വന്നു, ഓണം വന്നു. ചാത്തന്റെ കുടിയില്‍ ഓണക്കളിയും ഓണക്കുടിയും അരങ്ങേറി.
വഴിവരമ്പിലൂടെ നടന്നുപോയ നന്ദന്‍ നായര്‍ ചാത്തന്റെയും കിടാങ്ങളുടെയും ചേറ്റുകണ്ടത്തിലെ മരമടിമത്സേരം കണ്ട് “ത്ഫൂ നിലവാരമില്ലാത്ത വര്‍ഗ്ഗങ്ങള് “ ന്ന് ആട്ടിയതൊഴിച്ചാല്‍ ഓണക്കളി തക്യതിയായീന്ന് തന്നെ പറയാം.



അതെയതെ ..തിരു തകൃതിയായിരുന്നു..മാവേലി ഈ ഓണാഘോഷം കണ്ട് തോന്ന്യാശ്രമത്തില്‍ തന്നെ വീണു കിടക്കുയാണെന്നാ കേട്ടത്.

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

മുത്തശ്ശിക്കഥ ഗംഭീരം !

നിലാവ്‌ said...

നന്നായിട്ടുണ്ട്‌ ഓണസദ്യ...

hi said...

എനിക്കൊന്നും മനസ്സിലായില്ലാ.. എന്നാലും ഇഞ്ചി മോഷണം നല്ലതല്ലാ...

Anonymous said...

കാച്ചിയ മോര് കനലില്‍ ചുട്ട പപ്പടം....

ഇഞ്ചി കനലില്‍ വേവുമോ? അതിനുള്ള ചൂടു പോര കനല്‍.

smitha adharsh said...

നല്ല കഥ..
പക്ഷെ,കമന്റ്കള്‍ വായിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല

ജിജ സുബ്രഹ്മണ്യൻ said...

സ്മിത : കമന്റും കഥയും മനസ്സിലാകണമെങ്കില്‍ തോന്ന്യാശ്രമത്തില്‍ പോകണം.അവിടെ ഒരു വള്ളം കളി മത്സരം ഉണ്ടായിരുന്നു.മുത്തശ്ശിക്കഥ എന്ന ലേബലില്‍ പലരെയും പരസ്യമായി കളിയാക്കാന്‍ ആണു ഈ പോസ്റ്റ്.ഒന്നും മനസ്സിലാവാതെ വായിക്കുന്നവര്‍ വിഡ്ഡികള്‍

മുത്തശ്ശിക്കഥക്കു പറ്റിയ തീം ആണല്ലോ ഇത്..

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി

ജിജ സുബ്രഹ്മണ്യൻ said...

ഓണക്കളി തക്യതിയായീന്ന് തന്നെ പറയാം


ഹി ഹി ഹി ഹി ഹി ഹി ഹി

krish | കൃഷ് said...

ഹാഹാ.. ഇതിപ്പഴാ കണ്ടത്.
‘മുത്തശ്ശിക്കഥ‘ കൊള്ളാലോ.

എന്തു മോഷ്ടിച്ചാലും ഇഞ്ചി മാത്രം മോഷ്ടിക്കരുതെന്ന് മാണിത്തള്ളക്കറിയില്ലാരുന്നു.

അപ്പോ ഓണാഘോഷങ്ങള്‍ നടക്കട്ടെ.
:)

കാപ്പിലാന്‍ said...

കാ‍ന്താരി, ചാണക്യനു പഠിക്കുകയാണോ ,ഹി ഹി ഹി ഹി എന്ന് ചിരിച്ചിട്ട് പോകുന്നു .

ശ്രീ said...

:)

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിലാന്‍ ചേട്ടാ : ചാണക്യനു പഠിക്കാന്‍ പറ്റിയ വിവരം ഒന്നും എനിക്കില്ലേ..ഞാന്‍ ഒരു പാവം മരമണ്ടി.

കനല്‍ said...

എന്റെ മുത്തശ്ശിക്കഥ ബൂലോകത്ത് നടക്കുന്ന മറ്റു സംഭവങ്ങളുമായി ബന്ധപ്പെടുത്താനുള്ള ഗൂഡശ്രമം ഞാന്‍ മനസിലാക്കുന്നു.ഇത് ഞാന്‍ 1957 സെപ്റ്റംബര്‍ മാസത്തിലെ ബാലമംഗളത്തില്‍ പ്രസിദ്ധീകരിച്ചതാണ്. തെളിവ് തരാന്‍ എന്റെ കയ്യില്‍ കോപ്പിയില്ല

കാപ്പിലാനേ തന്നേക്കാള്‍ മുമ്പ് ഈ വാചകം ഞാന്‍ ഉണ്ടാക്കിയതാണെന്ന് മനസിലായില്ലേ? താന്‍ വേഗം പോയില്‍ ആ പോസ്റ്റില്‍ എന്റെ കടപ്പാട് വയ്ക്ക്
@ കാന്താരി,
ഏറ്റവും കൂടുതല്‍ കമന്റിടുന്നവര്‍ക്ക് “ബമ്പര്‍സമ്മാനം” തരാന്‍ ഞാന്‍ അരൂപികുട്ടനല്ല.

ഇനി ഞാന്‍ ഇഞ്ചി എന്ന പദം ഉപയോഗിച്ചതിന് വേണോങ്കില്‍,ബൂലോകത്ത് ഇഞ്ചിക്കറി ഉണ്ടാക്കിയവരോടെല്ലാം കടപ്പാട് വയ്ക്കാം .കാരണം എന്റെ പ്രസിദ്ധീകരിച്ച ആ കഥയില്‍ കോഴിക്കറി ആയിരുന്നു
പപ്പടന്‍
ഈ കനലിന് ചൂടില്ല സമ്മതിക്കുന്നു.

ഇവിടെ കമന്റിയതും ഇനി കമന്റാന്‍ പോകുന്ന എല്ലാവര്‍ക്കും വിശിഷ്യാ എന്റെ വല്യേട്ടന്‍ നന്ദുചേട്ടനും നന്ദിയുടെ പൂച്ചെണ്ടുകളും, കനലില്‍ കത്തിച്ച പൂത്തിരിയും

Rare Rose said...

കനലേ..,ഈ മുത്തശ്ശിക്കഥയിലെ കളിയും കാര്യവും ഇഷ്ടായീ...നല്ലൊരു ഇഞ്ചിക്കറി കൂട്ടിയ പോലെ...:)

ജിജ സുബ്രഹ്മണ്യൻ said...

കനല്‍ : അരൂപിക്കുട്ടന്‍ ആര്‍ക്കെങ്കിലും ബമ്പര്‍ സമ്മാനം കൊടുത്തിരുന്നോ ? ഞാന്‍ ആ വിവരം അറിഞ്ഞില്ലായിരുന്നു കേട്ടോ..ഒരു സമ്മാനവും വേണ്ടാ ട്ടോ..ഇത്രയും നല്ല ഒരു പോസ്റ്റ് കണ്ടപ്പോള്‍ വരാതിരിക്കാന്‍ തോന്നിയില്ല , അതു കൊണ്ട് വന്നു പോയതാ..കമന്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഡിലീറ്റാമല്ലോ..

കനല്‍ said...

കാന്താരിചേച്ചീ തെറ്റിദ്ധരിക്കരുത്, ഞാന്‍ ഒരു തമാശപറഞ്ഞതാ. സത്യത്തില്‍ പിന്നെയും പിന്നെയും ഇവിടെ വരുന്നൂന്ന് അറിഞ്ഞതില്‍ സന്തോഷമാ ഉള്ളത്.
വീണ്ടും വരിക,

കാപ്പിലാന്‍ said...

എന്‍റെ കഥയുടെ ആദ്യ ഭാഗം കോപ്പി ചെയ്തിട്ട് ഞാന്‍ കടപ്പാട് വെയ്ക്കാനോ ,കൊള്ളാം ,എവിടെ അരൂപി ?

ഓണമല്ലേ ഓളമല്ലേ എന്ന് കരുതുമ്പോള്‍ സിറ്റിംഗ് ഓണ്‍ ദ ഹെഡ് .

കാന്താരികുട്ടി ,ഇപ്രവശ്യതെക്ക് കനലിനോട് നമുക്ക് ഷമിക്കാം.ഇനിയും ഇങ്ങനെയൊന്നും പറയല്ലേ .

:) സ്മയിലി

നോ സീരിയസ് ഗ്രീന്‍ ചില്ലി

:):) വീണ്ടും സ്മയിലി

കനല്‍ said...

ഒരു പ്രശ്നമുണ്ട് ,1957 സെപ്റ്റം ബര്‍ മാസത്തിലെ ബാലമംഗളത്തില്‍ ഈ കഥയിട്ടത് എന്റെ അപ്പൂപ്പനായിരുന്നു. പുള്ളിക്കാരന്‍ ഇന്ന് ഉച്ചയ്ക്ക് ഉറങ്ങിയപ്പോള്‍ സ്വപ്നത്തില്‍ വന്ന് "ഈച്ചകോപ്പി” അടിച്ചതിന് പ്രശ്നമുണ്ടാക്കുന്നു.

അപ്പൊ കാപ്പിലാനേ കടപ്പാടിന്റെ ട്രെയിനോടിക്കാന്‍ റെഡിയായിക്കോ?

കാപ്പിലാന്‍ said...

"ഈച്ചകോപ്പി”

Kanal can you explain what is this the above mentioned word ?

When you are copy and pasting something you have to mention the name of that person or the site.

why you are so ashamed to do that ?

hi said...
This comment has been removed by the author.
hi said...

കനലെ ആ ബാല മംഗളത്തിന്റെ കോപ്പി എന്റെ കയ്യില്‍ ഉണ്ട്

കനല്‍ said...

“ഈച്ചകോപ്പി” സത്യായിട്ടും ഈ പ്രയോഗത്തിന്റെ അര്‍ത്ഥം അറിയില്ലാരുന്നു കാപ്പിലാനേ..
ഞാന്‍ ഗൂഗിളി സേര്‍ച്ചി,
നോ.. രക്ഷ
ബൂലോകം മൊത്തം കറങ്ങി. ബൂലോകത്ത് രണ്ടുപേര്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്.
പേരു പറയുന്നില്ല? നിങ്ങളും വല്ലതുമൊക്കെ കണ്ടു പിടിക്കണമല്ലോ?
ഒരാളുടെ പേര് ജ്യോതിഷത്തിലുണ്ട്
മറ്റൊരാള്‍ ആയൂര്‍ വേദത്തിലും.
പിന്നെ ഇത് സ്വപ്നത്തില്‍ എന്നോട് പറഞ്ഞ അപ്പൂപ്പനും.
ഇതിന്റെ അര്‍ത്ഥവും അര്‍ത്ഥവ്യാപ്തിയുമറിയാന്‍ അപ്പൂപ്പനെ വീണ്ടും ഞാന്‍ സ്വപ്നം കണ്ടു.
പണ്ട് അപ്പൂപ്പന്റെ ക്ലാസിലെ ഒരു വിദ്വാന്‍ പുസ്തകം ഒളിപ്പിച്ച് വെച്ച് പരീക്ഷപേപ്പറില്‍ കോപ്പി അടിച്ചു വെച്ചു. എവിടെയോ “പാഷാണം” എന്ന വാക്കില്‍ ണ യുടെ പുറത്ത് ഒരു ഈച്ചചത്തിരുന്നു.
അക്ഷരം പോലും അറിയാത്ത വിദ്വാന്‍ തന്റെ കലാപരമായ കഴിവു ഉപയോഗിച്ചു അങ്ങനെ തന്നെ പകര്‍ത്തി.
ഇത് (ഇന്‍ വസ്റ്റിഗേഷനിലൂടെ) മനസിലാക്കിയ അധ്യാപകന്‍ ഭാഷയ്ക്ക് സമ്മാനിച്ച പ്രയോഗമാണ് “ഈച്ചകോപ്പി”.

ഈ കമ്പ്യൂട്ടറ് യുഗത്തിലും മോനിട്ടറില്‍ പറ്റിയിരിക്കുന്ന ഈച്ചയെ പോലും കോപ്പിയടിക്കാനറിയാവുന്ന വിരുതന്മാര്‍ (വിരുതിണികളും)ബൂലോകത്ത് ഉണ്ടത്രേ.

കാപ്പിലാന്‍ said...

ഒരാളുടെ പേര് ജ്യോതിഷത്തിലുണ്ട്
മറ്റൊരാള്‍ ആയൂര്‍ വേദത്തിലും.

എനിച്ചറിയാം,എനിച്ചറിയാം പറയട്ടെ ..
ഈച്ചകോപ്പി എന്ന പദം ബൂലോകത്ത് ആദ്യം ഉപയോഗിച്ചത് ..ജ്യോതിഷത്തില്‍ ഉള്ള ആള്‍ -മാണിക്യം
രണ്ടാമത് ആയുര്‍വേദം -ജിഞ്ചര്‍ .ശരിയല്ലേ സാ........................ റെ
അപ്പോള്‍ ????

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം.
കഥയെഴുത്തിന്റെ സ്റ്റൈലൊക്കെ നന്നായിട്ടുണ്ട്!!
:)

കാപ്പിലാന്‍ said...

കനലിന്റെ തല എവിടെ ?

ഞാന്‍ ഇരിങ്ങല്‍ said...

അതി മനോഹരം . ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും ഉല്‍കൃഷ്ടമായ കൃതി. ഭാഷ, അതു പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മിടുക്ക് , പോസ്റ്റു പോലെ തന്നെ ശ്രദ്ധിച്ചിടുന്ന കമന്‍ റുകള്‍ ഒക്കെയും താങ്കളുടെ മാറ്റ് കനലുപോലെ ചൂടുള്ളത് തന്നെ.
വീണ്ടും തുടര്‍ന്നും എഴുതുക
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

കാപ്പിലാന്‍ said...

രാജു സാര്‍ സുഖിപ്പിച്ചു കമെന്റുന്നത് കണ്ടു പഠി.അവാര്‍ഡ് കിട്ടിയതിന്റെ ഏതെങ്കിലും ഒരു അഹങ്കാരം ഉണ്ടോ ? ഇങ്ങനെ വേണം നല്ല മനുഷ്യര്‍ .എനിക്കും കിട്ടി നല്ല ഒരെണ്ണം .ദാ..ഇങ്ങനെ


ഗ്രേറ്റ്....!! ഇത് നമ്മുടെ നാട്ടില്‍ അടുത്ത ഒരു 100 കൊല്ലത്തില്‍ നടക്കുമെന്ന് എനിക്കും തോന്നുന്നില്ല. ഇങ്ങനെയും പാര്‍ക്കുകളോ... ഇനി മുതല്‍ ഞാനില്ല പാര്‍ക്കിലേക്ക്...
ഇത്രയും ഇന്‍ഫോര്‍മേറ്റീവായ ഒരു വിഷയം അവതരിപ്പിച്ചതിന് ഒരായിരം നന്ദി.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

കനല്‍ said...

ആ സൊഖപ്പീര് ‘ക്ഷ’ പിടിച്ചു ട്ടോ?
തിരിച്ചങ്ങ്ട് എന്താ തരിക?
അവാര്‍ഡ് ന്റെ കയ്യി അത്രങ്ങ്ട് ല്ല്യാ ട്ടൊ?
തല്‍ക്കാലം ഒരു നന്ദി അങ്ട് വയ്ക്ക്യാ.

ഒ: ടോ
ഈ വര്‍ഷം മുതല്‍ഏറ്റവും നല്ല സുഖിപ്പീര് കമന്റ്റിനും അവാര്‍ഡ് ഏര്‍പ്പെടുത്തണം. അതോ അത് നിലവിലുണ്ടോ?

ഞാന്‍ ഇരിങ്ങല്‍ said...

മോനേ...കുണ്ടന്‍ കുണ്ടി കുണാപ്പന്‍.... ,

നിനക്കൊന്നും കളിയാക്കിയാലും മനസ്സിലാകില്ലെങ്കില്‍ പിന്നെ ഇത് നിര്‍ത്തിപ്പോയിക്കൂടെ പഞ്ചാര കുഞ്ചൂ....

നിന്നെ പ്പോലെ കുറേ പുന്നാര മോന്‍ മാരെ കണ്ടിട്ടുള്ളതാ. നീ ഒക്കെ എന്തോ ഉണ്ടാക്കിയാലും..നിന്‍റെ യൊക്കെ അടുപ്പില്‍ തൂറുന്ന സ്വഭാവമുണ്ടല്ലോ അതൊന്നും മാറില്ല മോനേ.. നീ ഒക്കെ ഏത് കോപ്പിലെ മോനായാലും എനിക്ക്. ദേ... അതാ...

Anonymous said...

രായു നിരങ്ങലിന്റെ എരപ്പ സ്വഭാവം കണ്ടില്ലേ?!

ഇങ്ങേര്‍ക്കൊക്കെ അവാര്‍ഡ് കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!
:)

“നിനക്കൊന്നും കളിയാക്കിയാലും മനസ്സിലാകില്ലെങ്കില്‍ പിന്നെ ഇത് നിര്‍ത്തിപ്പോയിക്കൂടെ പഞ്ചാര കുഞ്ചൂ...“ ഇത് രായൂനോടാരോ പറഞ്ഞത് കോപ്പിപേസ്റ്റടിച്ചതായിരിക്കും!

“നിന്നെ പ്പോലെ കുറേ പുന്നാര മോന്‍ മാരെ കണ്ടിട്ടുള്ളതാ. നീ ഒക്കെ എന്തോ ഉണ്ടാക്കിയാലും..നിന്‍റെ യൊക്കെ അടുപ്പില്‍ തൂറുന്ന സ്വഭാവമുണ്ടല്ലോ അതൊന്നും മാറില്ല മോനേ.. നീ ഒക്കെ ഏത് കോപ്പിലെ മോനായാലും എനിക്ക്. ദേ... അതാ...“
ഇതും കൊള്ളാം!

രായൂട്ടന്റെ നിലവാരം ബൂലോകര്‍ക്ക് മനസ്സിലാക്കാന്‍ പറ്റി!

ഈ s/o.കുണ്ടന്‍ കുണ്ടി കുണാപ്പനൊക്കെ എത്ര അവാര്‍ഡുകിട്ടിയാലും നന്നാവില്ല!!
കഷ്ടം!

Anonymous said...

അതാണ്‌ ..അതാണ്‌ കാര്യം .എന്‍റെ ക്യാമറ ക്ലിക്കി .ഇനിയും ഇതുപോലെയുള്ള അവസരങ്ങള്‍ വരുമോ എന്‍റെ പടച്ചോനെ :)

രായൂ നിരങ്ങലിന്റെ തനി കോണം , കോണകം എന്ത് പണ്ടാരമെന്കിലും ആകട്ടെ .സ്ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട് .

അരൂപിക്കുട്ടന്‍/aroopikkuttan said...

കനല്‍..

മികച്ച പോസ്റ്റ്!
അതിഭാവുകത്തമില്ലാതെ വാക്കുകളുടെ വളഞ്ഞവഴികളില്ലാതെ താങ്കളെഴുതിയ ഈ ബൂലോകകവിതയില്‍ എന്റര്‍ കീ ഉപയോഗിക്കാന്‍ വിട്ടുപോയതൊഴിച്ചാല്‍ മറ്റൊരു ദൂഷ്യവും കാണാനില്ല!

ഓ.ടോ:
സത്യത്തില്‍ ഞാന്‍ കളിയാക്കിയതാണേ...
അതെങ്കിലും മനസ്സിലാക്കാനുള്ള “രായുത്വം” ഉണ്ടാവുമല്ലോ?!

ദയവായി ഈ ബ്ലോഗ് ഡിലീറ്റ് ചെയ്യരുത്...
:)

കനല്‍ said...

നന്ദി, ഇരിങ്ങല്‍
ഒരു ഗവിത കമന്റായി ഇട്ടതിന്,
ഒരു ഗവിയുടെ ആത്മാവിഷ്കാരം എന്നൊക്കെ പറഞ്ഞാല്‍ ഇതാ. അവാര്‍ഡ് നല്‍കി സര്‍ഗ്ഗവാസനയെ പരിപോഷിപ്പാന്‍ ഇത്രയും താമസിച്ചതന്തേന്നാ ഇപ്പോഴെന്റെ പരിഭവം

@ അവാര്‍ഡ് വര്‍മ്മ.
എത്ര അവാര്‍ഡുകിട്ടിയാലും നന്നാവില്ല!!
അല്ല മാനസിക രോഗികള്‍ക്ക് ഷോക്ക് നല്‍കി നന്നാക്കുന്നതു പോലെ, അതാണോ ഉദ്ദേശിച്ചത്.
@ അരൂപികുട്ടന്‍
സൊഖപ്പീരിനും നന്ദി, എന്റര്‍ കീ കണ്ടില്ലായിരുന്നു.
:)

മാണിക്യം said...

എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.....
അടുത്ത ഓണത്തിനും നമ്മളൊക്കെ ഇതുപോലെ കൂടാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കണേ!
എന്ന പ്രാര്‍ത്ഥനയോടെ!
നന്ദിയോടെ..

സസ്നേഹം മാണിക്യം


✲ۣۜঔﱞ "തിരുവോണാശംസകള്‍...!!!
" ✲ۣۜঔﱞ
´")))✲ۣۜঔﱞ ¸.•´ .•´")))¸.•´ .•´")))✲ۣۜঔﱞ ✲ۣۜঔﱞ (((¸¸.•´ ..•´ ✲ۣۜঔﱞ´")))✲ۣۜঔﱞ (((¸¸.•´ ..•´ ✲ۣۜঔﱞ

മലയാളം ടൈപ്പ് ചെയ്യാന്‍?